ദേവസ്വം ബില്ലിനെതിരെ ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്
തിരുവനന്തപുരം: ഹിന്ദുവിരുദ്ധ ദേവസ്വംബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പുതിയ ബില്‍ പിന്നാക്ക-ദളിത്-വനിതാ പ്രാതിനിധ്യം കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള ദേവസ്വം നിയമപ്രകാരം 33 ശതമാനം പട്ടികജാതി സംവരണമുള്ളത് 14 ശതമാനമായി പുതിയ ബില്ലില്‍ കുറച്ചു. വനിതകള്‍ക്കുണ്ടായിരുന്ന 33 ശതമാനം 28 മാത്രമായി പരിമിതപ്പെടുത്തി. ഈ പുതിയ ഭേദഗതിയിലൂടെ അവശജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രാധികാരത്തിലേക്ക് വരാനുള്ള അവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്-കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.
ക്രൈസ്തവ ആരാധനാലയങ്ങള്‍ ദേവസ്വം ബോര്‍ഡ് പോലുള്ള ഭരണസംവിധാനത്തിന് കീഴില്‍ കൊണ്ടുവരണമെന്ന നിയമപരിഷ്‌കരണ സമിതിയുടെ ശുപാര്‍ശ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിയന്ത്രണാധികാരം വേണമെന്ന് പറയുന്നത് വിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു.
ദേവസ്വം ബില്ലിന്റെ പകര്‍പ്പ് ഐക്യവേദി പ്രവര്‍ത്തകര്‍ കത്തിച്ചു. ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു, സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്‍, സഹസംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, സംസ്ഥാനകമ്മിറ്റിയംഗം ടി. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment